Latest NewsKeralaNews

വെള്ളിയാഴ്ച ഉച്ച വരെ കനത്തമഴയ്ക്ക് സാധ്യത: ഒൻപത് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല

കണ്ണൂര്‍: വെള്ളിയാഴ്ച ഉച്ച വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. തുടർന്ന് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, വയനാട്, കണ്ണൂര്‍ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. എന്നാൽ, മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

read also: തമ്പാൻജിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്‌ടം: അനുശോചനം രേഖപ്പെടുത്തി ബിന്ദു കൃഷ്ണ

ഇന്ന് ഉച്ച മുതല്‍ ഇരിട്ടി തലശ്ശേരി താലൂക്കുകളില്‍ നല്ല മഴ തുടരുന്ന സാഹചര്യത്തിലും ഇന്ന് രാത്രിയും നാളെ ഉച്ച വരെയും ജില്ല മുഴുവന്‍ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലുമാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതെന്ന് കണ്ണൂർ കലക്ടറുടെ കുറിപ്പില്‍ പറയുന്നു.മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.ഇന്ന് രാത്രി മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button