
കൊല്ലം: കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിന്ദു കൃഷ്ണ. കരുത്തനായ നേതാവും, മികച്ച സംഘാടകനും, വാഗ്മിയുമായിരുന്ന തമ്പാൻജിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹത്തിൻ്റെ അകാല വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ബിന്ദു കൃഷ്‌ണ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട പ്രതാപവർമ്മ തമ്പാൻ എക്സ് എം.എൽ.എ വിട്ടുപിരിഞ്ഞു. ബാത്ത് റൂമിൽ കാൽ വഴുതി വീണതിനെ തുടർന്നായിരുന്നു വേർപാട്. കെ.പി.സി.സി ജനറൽ സെക്രട്ടറിയും, കൊല്ലം ഡി.സി.സിയുടെ മുൻ പ്രസിഡൻ്റും, ചാത്തന്നൂരിൽ നിന്നുള്ള മുൻ നിയമസഭാംഗവുമായിരുന്നു.
കരുത്തനായ നേതാവും, മികച്ച സംഘാടകനും, വാഗ്മിയുമായിരുന്ന തമ്പാൻജിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ് നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ അകാല വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഹപ്രവർത്തകരുടെയും, കുടുംബത്തിൻ്റെയും തീരാവേദനയ്ക്കൊപ്പം പങ്കുചേരുന്നു.
Post Your Comments