ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. മിതമായ അളവിൽ മാമ്പഴം കഴിച്ചാൽ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ ലഭിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് മാമ്പഴം. മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
മാമ്പഴത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിരവധി ക്യാൻസറിനെതിരെ പ്രവർത്തിക്കുകയും ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശരീര കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നും കോശത്തെ സംരക്ഷിക്കാൻ മാമ്പഴത്തിന് കഴിയും. മാമ്പഴത്തിൽ ധാരാളം പോളിഫിനോൾ അടങ്ങിയിട്ടുണ്ട്. ഇത് കോശ സംരക്ഷണം ഉറപ്പുവരുത്തുന്നു.
Also Read: 108 ആംബുലൻസിലെ ജീവനക്കാരിയെ രോഗി ആക്രമിച്ചതായി പരാതി
വിറ്റാമിൻ ധാരാളം അടങ്ങിയതിനാൽ മാമ്പഴം കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിൻ എ യ്ക്ക് പുറമേ, ബീറ്റ കരോട്ടിൻ, ആൽഫ കരോട്ടിൽ, ബീറ്റ ക്രിപ്റ്റോക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്.
Post Your Comments