NewsLife StyleHealth & Fitness

കറിയിലെ താരമായ കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ ഇതാണ്

ദഹന വ്യവസ്ഥ സന്തുലിതമാക്കാൻ കറിവേപ്പില പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്

കറികളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില. മിക്ക കറികളിലും കറിവേപ്പില ചേർക്കാറുണ്ട്. കറികൾക്ക് പ്രത്യേക രുചി നൽകുന്നതിനു പുറമേ, ധാരാളം ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

കറിവേപ്പിലയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒന്നാണ്. ആന്റി ഓക്സിഡന്റുകൾ മുടി വളർച്ചയ്ക്ക് ആവശ്യമായ ഈർപ്പം തലയിൽ നിലനിർത്തുന്നുണ്ട്. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവ കറിവേപ്പിലയിലെ പ്രധാന ഘടകങ്ങളാണ്.

Also Read: ഈ ലക്ഷണങ്ങൾ ഉണ്ടോ? പ്രമേഹത്തിന്റെ സൂചനയാകാം

ദഹന വ്യവസ്ഥ സന്തുലിതമാക്കാൻ കറിവേപ്പില പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്. ദഹനത്തിന് സഹായിക്കുന്ന പ്രത്യേക എൻസൈമുകൾ ഉൽപ്പാദിപ്പിക്കാൻ കറിവേപ്പിലയ്ക്ക് സാധിക്കും. അതിനാൽ, വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് നല്ലതാണ്.

കണ്ണിന്റെ റെറ്റിനയെ ആരോഗ്യമുള്ളതാക്കാനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും കറിവേപ്പില നല്ലതാണ്. ഇതിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ചയ്ക്ക് വിറ്റാമിൻ എ അത്യന്താപേക്ഷികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button