ആലുവ: ആലുവ-കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു. സ്‌കൂൾ ബസ്സ്, സ്വകാര്യ ബസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് ഒഴിവായത്. മരം വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടാവാസ്ഥയിൽ ആയിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ നാട്ടുകാർ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
മഴയും കാറ്റും ശക്തമായതോടെ ഇന്ന് രാവിലെ മരം കടപുഴകി വീഴുകയായിരുന്നു. ആളപായമില്ലെങ്കിലും വൈദ്യുതി ലൈനുകളടക്കം പൊട്ടിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിൽ മരം നീക്കാനുള്ള നടപടികൾ ആരംഭിച്ചു.
Post Your Comments