രാജ്യത്ത് 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന കുത്തനെ ഉയർന്നു. സൈബർ മീഡിയ റിസർച്ചിന്റെ ഇന്ത്യ മൊബൈൽ ഹാൻഡ്സെറ്റ് മാർക്കറ്റ് റിപ്പോർട്ട് പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 163 ശതമാനമായാണ് ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന കുതിച്ചുയർന്നത്. രാജ്യത്ത് 5ജി നെറ്റ്‌വർക്ക് സേവനങ്ങൾ ലഭ്യമാകുന്നതിന്റെ മുന്നോടിയാണ് സ്മാർട്ട്ഫോൺ വിൽപ്പനയിലെ കുതിച്ചുചാട്ടം.
വിപണി വിഹിതത്തിൽ 28 ശതമാനം മുന്നേറ്റം സാംസംഗിനാണ്. 15 ശതമാനം വിഹിതമാണ് വിവോയ്ക്ക് ഉള്ളത്. ഷവോമി, റിയൽമി, ഓപ്പോ തുടങ്ങിയ കമ്പനികൾ വിപണി വിഹിതത്തിൽ തൊട്ടുപിന്നാലെ ഉണ്ട്.
Also Read: വൺപ്ലസ് 10ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും അറിയാം
7,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ വിൽപ്പന 61 ശതമാനം കുറഞ്ഞു. അതേസമയം, 25,000 രൂപ മുതൽ 50,000 രൂപ വരെയുള്ള പ്രീമിയം സ്മാർട്ട്ഫോണുകളുടെ വിൽപ്പന 80 ശതമാനമായാണ് ഉയർന്നത്. 50,000 രൂപയ്ക്ക് മുകളിലും ഒരു ലക്ഷത്തിന് താഴെയുള്ള സൂപ്പർ പ്രീമിയം സ്മാർട്ട്ഫോണുകളുടെ വിൽപ്പന 96 ശതമാനം വർദ്ധിച്ചു.
Post Your Comments