Latest NewsIndia

‘അമർനാഥ് യാത്ര ഓഗസ്റ്റ് 5ന് മുമ്പ് പൂർത്തിയാക്കണം’: നിർദേശവുമായി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീനഗർ: അമർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രകളെല്ലാം ഓഗസ്റ്റ് അഞ്ചിനു മുൻപായി പൂർത്തിയാക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ.

കാലാവസ്ഥ അനുദിനം മോശമാവുകയാണ് എന്നതിനാലാണ് ഗവർണർ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചത്. വരും ദിവസങ്ങളിൽ കാലാവസ്ഥ ഇതിലും മോശമാകുമെന്നും പല മേഖലകളിലും കനത്ത മഴ ആരംഭിച്ചു കഴിഞ്ഞുവെന്നും മുന്നറിയിപ്പു നൽകിയ അദ്ദേഹം, ഭക്തരോട് ക്ഷേത്രദർശനം എത്രയും വേഗം പൂർത്തിയാക്കാനും അഭ്യർത്ഥിച്ചു.

Also read: ആന്ധ്ര പ്രദേശിലെ കമ്പനിയിൽ വാതക ചോർച്ച: 50 തൊഴിലാളികൾ ആശുപത്രിയിൽ

സൈനികരുടെ മേൽനോട്ടത്തിൽ കനത്ത സുരക്ഷയിലാണ് ക്ഷേത്രദർശനം നടത്തുന്നത്.
16 പേർ ഈ വർഷത്തെ അമർനാഥ് യാത്രയിൽ മരണമടഞ്ഞിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഈ വർഷം മാത്രം നാല് തവണയാണ് ക്ഷേത്രദർശനം നിർത്തിവച്ചത്. ഗുഹയോട് ചേർന്ന പ്രദേശത്ത് മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള പാതകൾ തകർന്നതായിരുന്നു പ്രധാന കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button