കോട്ടയം: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. അതിരമ്പുഴ പേമലമുകളേൽ വീട്ടിൽ അനുജിത്ത് കുമാറാണ് (കൊച്ചച്ചു-21) പിടിയിലായത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശിയായ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ വാങ്ങിയെടുത്തു. കൂടാതെ, ഗൂഗിള്‍ പേ അക്കൗണ്ട് പാസ്വേഡ് വാങ്ങിയ ശേഷം ഇതുപയോഗിച്ച് അനസിന്‍റെ അക്കൗണ്ടിൽ നിന്ന് പണം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തെടുക്കുകയും ചെയ്തു. ശേഷം, ഓട്ടോറിക്ഷയില്‍ കയറ്റി അനസിനെ ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു.
Read Also : നെഹ്‌റു, വാജ്പേയ് എന്നിവരുടെ വിഡ്ഢിത്തമാണ് ടിബറ്റും തായ്‌വാനും ചൈന സ്വന്തമാക്കാൻ കാരണം: സുബ്രമണ്യൻ സ്വാമി
അനസിന്‍റെ പരാതിയെ തുടര്‍ന്ന്, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ കൂടാതെ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏറ്റുമാനൂർ എസ്.ഐ പ്രശോഭ്, സി.പി.ഒമാരായ സജി പി.സി, ഡെന്നി പി.ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments