ErnakulamKeralaNattuvarthaLatest NewsNews

തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടിസ് അയച്ചത്. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.

ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി തോമസ് ഐസക്കിന് നോട്ടിസ് അയയ്ക്കുന്നത്. ആദ്യ നോട്ടീസ് കിട്ടിയതായി മുൻപ് സ്ഥിരീകരിച്ച തോമസ് ഐസക്ക്, അന്ന് പാർട്ടി ചുമതലയുള‌ളതിനാൽ ഹാജരാകില്ലെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിലെത്താൻ രണ്ടാമത് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button