ദോഹ: ഖത്തറിൽ ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷ ഈർപ്പവും ഉയരുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് വേനൽ കടുക്കുന്ന സമയമാണിത്. പകൽ ചൂടും അന്തരീക്ഷ ഈർപ്പവും ഇനിയും വർദ്ധിക്കാനാണ് സാധ്യത. ശരാശരി പ്രതിദിന താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാജ്യത്ത് ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1971 ൽ 22.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
Read Also: ‘കീടം പോലെയാണ് അയാള്, അമ്മയ്ക്ക് കാൻസർ വന്ന സമയത്ത് പോലും വിളിച്ച് ശല്യം ചെയ്തിരുന്നു’: നിത്യ മേനോൻ
2002 ലാണ് ഖത്തറിൽ ഏറ്റവും ചൂടേറിയ താപനില രേഖപ്പെടുത്തിയത്. 48.6 ഡിഗ്രി സെൽഷ്യസായിരുന്നു അന്ന് രേഖപ്പെടുത്തിയ താപനില.
Post Your Comments