റിയാദ്: രാജ്യത്തിന്റെ മധ്യ, കിഴക്കൻ മേഖലകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം. മധ്യ, കിഴക്കൻ മേഖലകളിൽ നിലവിൽ ലഭിക്കുന്ന ഈ മഴ അസ്വാഭാവികമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ്, അൽ ഖാസിം, മക്ക മുതലായ മേഖലകളിൽ ഇതിന്റെ ഫലമായി മഴ ലഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: ‘ദിലീപ് പറഞ്ഞ നിർണായകമായ ഈ അഞ്ച് കാര്യങ്ങൾ കേരളത്തിന്റെ പൊതുമനഃസാക്ഷി അറിഞ്ഞിരിക്കേണ്ടത്’
നജ്‌റാൻ, അൽബാഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കൻ പ്രവിശ്യ, റിയാദ് അൽഖസീം, ഹായിൽ, മക്കയുടെ ഹൈറേഞ്ച് എന്നീ പ്രദേശങ്ങളിൽ ഇടിമിന്നൽ, പൊടിക്കാറ്റ് എന്നിവയോട് കൂടിയ മഴ തുടരുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൗദി സിവിൽ ഡിഫൻസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
വെള്ളപ്പൊക്കത്തിന് ഇടയുള്ള ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
Post Your Comments