മുംബൈ: സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി പരീക്ഷിച്ചതിനെതിരെ ഇന്ത്യന്‍ നായകന്‍ രോഹിത്തിന് കനത്ത മുന്നറിയിപ്പ് നല്‍കി മുന്‍ താരവും മുഖ്യ സെലക്‌ടറുമായിരുന്ന കൃഷ്‌ണമചാരി ശ്രീകാന്ത്. നാലാം നമ്പറില്‍ ഗംഭീര താരമാണ് സൂര്യകുമാര്‍ യാദവെന്നും അദ്ദേഹത്തിനെപ്പോലൊരു താരത്തിന്‍റെ ഭാവി കളയരുതെന്നും ശ്രീകാന്ത് ഫാന്‍ കോഡില്‍ പറഞ്ഞു.
‘നാലാം നമ്പറില്‍ ഗംഭീര താരമാണ് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പില്‍ നാലാം നമ്പറിലാണ് സൂര്യ ബാറ്റ് ചെയ്യേണ്ടത്. പിന്നെന്തിന് അയാളെ ഓപ്പണറായി പരീക്ഷിക്കണം. ഇനി ആരെയെങ്കിലും ഓപ്പണറായി പരീക്ഷിക്കണമെങ്കില്‍ ശ്രേയസ് അയ്യരെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തൂ’.
‘ഞാന്‍ ലളിതമായി പറയാം, സൂര്യകുമാറിനെ പോലൊരു താരത്തിന്‍റെ ഭാവി കളയരുത്. അത് ചെയ്യരുത്. കുറച്ച് പരാജയങ്ങള്‍ സംഭവിച്ചാല്‍ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം നഷ്‌ടപ്പെടാം’ ശ്രീകാന്ത് പറഞ്ഞു. കൃഷ്‌ണമചാരി ശ്രീകാന്തിന്‍റെ മുന്നറിയിപ്പ് ശരിവെക്കുന്നതായിരുന്നു രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം. ആറ് പന്ത് നേരിട്ട് ഒരു സിക്‌സര്‍ സഹിതം 11 റണ്‍സുമായി സൂര്യ മടങ്ങി.
Read Also:- ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ വണ്ണം കുറയ്ക്കാം!
ഇതോടെ ഇന്ത്യ 2.1 ഓവറില്‍ 17-2 എന്ന നിലയില്‍ പ്രതിരോധത്തിലായി. നേരത്തെ, ആദ്യ ടി20യിലും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത് സൂര്യകുമാറാണ്. അന്ന് 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 24 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം. കഴിഞ്ഞ പര്യടനത്തില്‍ ഇംഗ്ലണ്ടിനെതിരെ ട്രെന്‍ഡ് ബ്രിഡ്‌ജിലെ അവസാന ടി20യില്‍ നാലാമനായി ഇറങ്ങി 55 പന്തിൽ 14 ഫോറും 6 സിക്‌സും സഹിതം സൂര്യകുമാര്‍ യാദവ് 117 റൺസെടുത്തിരുന്നു.
Post Your Comments