സൗത്ത് ഇന്ത്യൻ ബാങ്കിനെ തേടിയെത്തിയത് രണ്ട് ദേശീയ പുരസ്കാരങ്ങൾ. ലേണിംഗ് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിലെ 2 പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് ലഭിച്ചത്. വ്യക്തിഗത വിഭാഗത്തിൽ ചീഫ് ലേണിംഗ് ഓഫീസർ ഓഫ് ദി ഇയർ പുരസ്കാരവും ഓർഗനൈസേഷനിൽ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനം എന്നീ പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് ലഭിച്ചത്.
ജീവനക്കാർക്കും സ്റ്റാഫിനും മികവാർന്ന പരിശീലനമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയത്. കൂടാതെ, അവരുടെ നൈപുണ്യ വികസനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് കൂടിയാണ് പുരസ്കാരത്തിന് അർഹത നേടിയത്. നാഷണൽ അവാർഡ്സ് ഫോർ ലീഡർഷിപ്പ് ആന്റ് എക്സലൻസാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. രാജേഷ് രാജയെ ആണ് ചീഫ് ലേണിംഗ് ഓഫീസർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്. ബാങ്കിന്റെ ലേണിംഗ് ആന്റ് ഡെവലപ്മെന്റ് വിഭാഗം മേധാവിയാണ് രാജേഷ് രാജ.
Also Read: ഇൻഡസ്ഇൻഡ് ബാങ്ക്: യൂസ്ഡ് കാറുകൾക്ക് ഇനി വേഗത്തിൽ ലോൺ നൽകും
Post Your Comments