ഉദയ്പൂർ: രാജസ്ഥാനിൽ പതിനാറുകാരി ഏഴു വയസ്സുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. ദംഗർപൂർ ജില്ലയിലെ ജിൻജ്വാഫല ഗ്രാമത്തിലാണ് സംഭവം നടന്നത്. മന്ത്രവാദത്തിനിടിയിൽ തന്റെ ശരീരത്തിൽ ആത്മാവ് കയറിയെന്ന് പറഞ്ഞാണ് പതിനാറുകാരി വാളുപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
മന്ത്രവാദം നടക്കുന്നതിനിടയിൽ തന്റെ ദേഹത്ത് ആത്മാവ് കയറിയെന്ന് പറഞ്ഞ പെൺകുട്ടി എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞ് വാളെടുത്തു വീശുകയായിരുന്നു. ബന്ധുക്കളെയും ഈ കുട്ടി വാളെടുത്ത് ആക്രമിച്ചിട്ടുണ്ട്. പെൺകുട്ടിയെ തടയാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തിൽ ബന്ധുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടയിൽ അടുത്ത മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ വലിച്ചു കൊണ്ടു വന്ന് പതിനാറുകാരി കഴുത്തറക്കുകയായിരുന്നു.
തുടർന്ന്, സംഭവം വീട്ടുകാർ പോലീസിൽ അറിയിച്ചു. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Post Your Comments