Latest NewsNewsIndiaInternational

മേഘങ്ങളുടെ ഉയരത്തിൽ, ഒരിക്കലും മഴ പെയ്യാത്ത ലോകത്തിലെ ഒരേയൊരു ഗ്രാമം ഇന്ത്യയിൽ! – സത്യമെന്ത്?

ഇടതൂർന്നതും വിസ്മയിപ്പിക്കുന്നതുമായ മേഘങ്ങളാൽ ചുറ്റപ്പെട്ട ഒരു മലയോര പ്രദേശത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അരുണാചൽ പ്രദേശിലെ ഗ്രാമമെന്ന രീതിയിലായിരുന്നു ഇത് പ്രചരിക്കപ്പെട്ടത്. ഗ്രാമം മേഘങ്ങൾക്ക് മുകളിലായതിനാൽ ഇവിടെ മഴ പെയ്യില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘അരുണാചൽ പ്രദേശിലെ പാസിഘട്ടിലാണ് ഈ അത്ഭുതകരമായ ഗ്രാമം. മേഘങ്ങളുടെ മുകളിൽ കിടക്കുന്നതിനാൽ ഒരിക്കലും മഴ പെയ്യാത്ത ലോകത്തിലെ ഒരേയൊരു ഗ്രാമം’ എന്ന തരത്തിലാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചത്.

ഇതിലെ വാസ്തവം പരിശോധിക്കാം

അന്വേഷണത്തിൽ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് അരുണാചൽ പ്രദേശിലല്ലെന്ന് കണ്ടെത്തി. ഈ വീഡിയോ യെമനിൽ നിന്നുള്ളതാണ്. കൂടാതെ, ഈ സ്ഥലത്ത് ഒരിക്കലും മഴ പെയ്യുന്നില്ല എന്ന വിശ്വാസത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറലായ വീഡിയോ രണ്ട് വർഷം മുൻപ് ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ടതാണ്.

യെമന്റെ തലസ്ഥാനമായ സനയുടെ പശ്ചിമഭാഗത്തായുള്ള ഹിറാജിലെ ഹറാസ് മലമുകളിലുള്ള അൽ ഹുതൈബ് എന്ന ഗ്രാമമാണിത്. ഇതിന്റെ ദൃശ്യങ്ങൾ വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button