മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും രവിചന്ദ്രൻ അശ്വിന്‍ ലോകകപ്പ് ടീമില്‍ ഇടംനേടില്ലെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാർഥിവ് പട്ടേല്‍. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം പുറത്താകാതെ 52 റണ്‍സിന്‍റെ കൂട്ടുകെട്ട് അശ്വിന്‍ സൃഷ്‌ടിച്ചിരുന്നു. ബാറ്റിംഗില്‍ 10 പന്തില്‍ 13 റണ്‍സ് നേടിയ താരം ബൗളിംഗില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും നേടി.
‘അടുത്ത മത്സരത്തില്‍ രണ്ട് സ്‌പിന്നര്‍മാരുമായി കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അശ്വിനെ മറികടന്ന് രവി ബിഷ്‌ണോയി പ്ലേയിംഗ് ഇലവനിലെത്തും. സത്യസന്ധമായി പറഞ്ഞാല്‍ അശ്വിന്‍ ടി20 ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ല. കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇടംപിടിക്കേണ്ടത്’.
Read Also:- സൂര്യകുമാറിനെ പോലൊരു താരത്തിന്‍റെ ഭാവി കളയരുത്: രോഹിത്തിന് മുന്നറിയിപ്പുമായി ശ്രീകാന്ത്
‘ഇന്ത്യയില്‍ പോലും ടി20യിലോ ഏകദിനത്തിലോ മൂന്ന് സ്‌പിന്നര്‍മാരെ കളിപ്പിക്കുന്നത് കാണില്ല. പരമ്പരയിലുടനീളം മികച്ച തന്ത്രത്തോടെയാണ് ടീം കളിക്കുന്നത്. ആദ്യ ടി20യില്‍ സ്‌പിന്നര്‍മാരെ രോഹിത് ശര്‍മ്മ നന്നായി ഉപയോഗിച്ചു. സാധാരണയായി അശ്വിന്‍ ന്യൂബോള്‍ എറിയുന്നത് കാണാമെങ്കിലും ജഡേജയേയും ആദ്യ ആറ് ഓവറുകളില്‍ രോഹിത് ഉപയോഗപ്പെടുത്തി’ പാർഥിവ് പട്ടേല്‍ പറഞ്ഞു.
Post Your Comments