ന്യൂഡൽഹി: ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അഴിമതി കേസിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഡൽഹിയിലെ ഓഫീസിൽ ഇഡി റെയ്ഡ് നടത്തുന്നത്.
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്നാണ് കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തത്. കേസിനെ തുടർന്ന് സോണിയാ ഗാന്ധിയെ മൂന്നു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. പിന്നീട്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പവൻ ബൻസാൽ, മല്ലികാർജുൻ എന്നിവരെയും ഇഡി വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.
2012ലാണ് ഈ സംഭവവുമായി ബന്ധപ്പെട്ട പരാതി ഉയർന്നുവന്നത്. ഇതിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് 395 കോടി രൂപയുടെ നേട്ടം ഉണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2,000 കോടി രൂപയോളം വിലവരുന്ന സ്വത്തുവകകൾ വളരെ നിസാര വിലയ്ക്ക് ഇരുവരും സ്വന്തമാക്കിയെന്നും കേസിൽ പറയുന്നു.
Post Your Comments