News

മുന്നറിയിപ്പ് അവഗണിച്ച് നാൻസി പെലോസി തായ്‌വാനിലെത്തി: സൈനിക നീക്കം ആസൂത്രണം ചെയ്ത് ചൈന

യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ് വാനില്‍ എത്തി. ചൈനയുടെ എതിര്‍പ്പും വിലക്കും ലംഘിച്ച് തായ് വാന്റെ ഫൈറ്റര്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ്, നാന്‍സി പെലോസി തായ് പേയില് വിമാനമിറങ്ങിയത്. സ്വന്തം രാജ്യത്തിന്റെ ഭാഗമായിട്ടാണ് തായ് വാനെ ചൈന കണക്കാക്കുന്നത്. തായ് വാന്‍ സ്വതന്ത്ര രാജ്യം എന്ന വാദം ചൈന അംഗീകരിക്കുന്നില്ല.

നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം തീകൊണ്ടുള്ള കളിയെന്നാണ് ചൈന മുന്നറിയിപ്പു നല്‍കിയത്. ഇതു വകവയ്ക്കാതെയാണ് യു.എസ് സ്പീക്കര്‍ തായ് വാനില്‍ എത്തിയിരിക്കുന്നത്. യു.എസിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, തയ്‌വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് സമീപത്ത് എത്തിയ ചൈനയുടെ യുദ്ധവിമാനങ്ങൾ പ്രകോപനം സൃഷ്ടിച്ചു.

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് ആന: ഞെട്ടിത്തരിച്ച് യുവതി, വീഡിയോ വൈറലാകുന്നു

അതേസമയം നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി, ചൈനീസ് പ്രതിരോധ മന്ത്രാലയം സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.

‘1.4 ബില്യൻ ചൈനീസ് പൗരൻമാരെ ശത്രുക്കളാക്കിയ യു.എസ്, ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. ചൈനയുടെ പരമാധികാര സുരക്ഷാ താല്‍പ്പര്യങ്ങള്‍ ലംഘിച്ചതിന്റെ ഉത്തരവാദിത്തം യു.എസ് ഏൽക്കേണ്ടിവരും. അതിന് വില നല്‍കേണ്ടി വരും’ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു. ചൈനയെ വെല്ലുവിളിച്ച് യു.എസ് നടത്തുന്ന ഈ നീക്കം നല്ലരീതിയിൽ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നൽകി.

shortlink

Post Your Comments


Back to top button