ErnakulamLatest NewsKeralaNattuvartha

ഒരു കോടി രൂപയുടെ സ്വർണം കോഴിമുട്ട രൂപത്തിലാക്കി മലദ്വാരം വഴി കടത്തി: രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ

നെടുമ്പാശേരി: സംസ്ഥാനത്ത് സ്വർണവേട്ട തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നും സമാനമായ കേസ് റിപ്പോർട്ട് ചെയ്തു. കൊച്ചി രാജ്യാന്തരവിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് ഇവർ കോഴിമുട്ട രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പരിശോധനയിലാണ് രണ്ട് പേർ അറസ്റ്റിലായത്.

മലപ്പുറം സ്വദേശികളായ അബ്ദുൾ ഗഫൂർ, അബ്ദുൾ റഷീദ് എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 1968 ഗ്രാം സ്വർണം പിടികൂടി. ഇരുവരും കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരാണ്. ഒരു കോടി രൂപ വില വരുന്ന സ്വർണം ഇവർ കോഴിമുട്ട പരുവത്തിൽ ആക്കി മലദ്വാരം വഴിയാണ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ഡി.ആർ.ഐ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button