Latest NewsNewsIndia

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ട്രെയിനുകള്‍ റദ്ദാക്കി

മംഗളൂരു: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. പലയിടത്തും ട്രാക്കില്‍ വെള്ളം കയറി.

Read Also: ‘ശരീരത്തിൽ ആത്മാവ് കയറി’: പതിനാറുകാരി 7 വയസ്സുകാരിയെ കഴുത്തറുത്തു കൊന്നു

മഡ്ഗാവ് ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ സ്പെഷല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് ജങ്ഷന്‍ സ്പെഷല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

എറണാകുളം-പൂനെ എക്സപ്രസ്, കെഎസ്ആര്‍ ബംഗളൂരു കാര്‍വാര്‍ എക്സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്സ്പ്രസ്, ലോകമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ്, കാര്‍വാര്‍, യശ്വന്ത്പുര്‍ എക്സ്പ്രസ്, ഗാന്ധിധാം -തിരുനെല്‍വേലി എക്സ്പ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button