ജൂലൈ മാസത്തിൽ വിവിധ സംസ്ഥാനങ്ങൾ ചരക്ക്- സേവന നികുതിയിലൂടെ സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി സമാഹരണത്തിലൂടെ കേരളം 29 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇതോടെ, ജിഎസ്ടി ഇനത്തിൽ സമാഹരിച്ച തുക 2,161 കോടിയായി. 2021 ജൂലൈ മാസത്തിൽ ഇത് 1,675 കോടി രൂപയായിരുന്നു.
ജിഎസ്ടി സമാഹരണത്തിലൂടെ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇത്തവണ 17 ശതമാനം വളർച്ചയോടെ 22,129 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ മഹാരാഷ്ട്ര കൈവരിച്ചത്. ജിഎസ്ടി സമാഹരണത്തിലൂടെ കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം 45 ശതമാനം, 20 ശതമാനം എന്നിങ്ങനെയാണ് വളർച്ച കൈവരിച്ചത്.
Also Read: പ്രതികൂല കാലാവസ്ഥയിലും തളരാതെ മുഖ്യ വ്യവസായ മേഖല, ഇത്തവണ വളർച്ച കുത്തനെ ഉയർന്നു
തമിഴ്നാട് 34 ശതമാനം വളർച്ചയോടെ 8,449 കോടി രൂപയും ഉത്തർപ്രദേശ് 18 ശതമാനം വളർച്ചയോടെ 7,074 കോടി രൂപയും നേടിയിട്ടുണ്ട്. അതേസമയം, ബീഹാർ, ത്രിപുര എന്നിവിടങ്ങളിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്.
Post Your Comments