മഴക്കാലത്ത് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ, അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വൃത്തിയായിത്തന്നെ സൂക്ഷിക്കണം, പ്രത്യേകിച്ച് ഫ്രിഡ്ജുകൾ. ഏറ്റവും കൂടുതൽ ഭക്ഷ്യ സാധനങ്ങൾ ഫ്രിഡ്ജുകളിലാണല്ലോ കാണുന്നത്. അതിനാൽ, ഭക്ഷ്യ വിഷബാധയുള്പ്പടെയുള്ള ഭീഷണി ഫ്രിഡ്ജ് ഉയര്‍ത്തുന്നു.
താപനില അഞ്ച് ഡിഗ്രിയില്‍ താഴെയും ഫ്രീസറിലേത് പൂജ്യം ഡിഗ്രിയിലും ആണ് നിലനിറുത്തേണ്ടത്. പാകം ചെയ്തതും അല്ലാത്തതുമായ ആഹാര സാധനങ്ങള്‍ പ്രത്യേകം അടച്ച് സൂക്ഷിക്കണം. മത്സ്യം, ഇറച്ചി എന്നിവ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇവയില്‍ പലതരം സൂക്ഷ്മാണുക്കള്‍ ഉള്ളതിനാല്‍ പാകം ചെയ്ത ആഹാരസാധനങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ പായ്ക്ക് ചെയ്ത് സുരക്ഷിതമാക്കി വയ്ക്കുക.
Read Also : ഖാദിയുത്പന്നങ്ങൾ ധരിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത് സഹജീവി സ്നേഹം: മന്ത്രി വി ശിവൻകുട്ടി
പഴങ്ങള്‍, ജാമുകള്‍, സോസുകള്‍ എന്നിവ ഫ്രിഡ്ജിന്റെ മുകള്‍ഭാഗത്ത് സൂക്ഷിക്കുക. കടയില്‍ നിന്നുള്ള പ്ളാസ്റ്റിക് കവറില്‍ സാധനങ്ങളും മിനറല്‍ വാട്ടര്‍ കുപ്പികളില്‍ കുടിവെള്ളവും സൂക്ഷിക്കരുത്. ഫ്രിഡ്ജില്‍ പാത്രങ്ങള്‍ തിങ്ങി ഞെരുക്കി വയ്ക്കരുത്. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകി കീടനാശിനി വിമുക്തമാക്കി തുടച്ച് വേണം വയ്ക്കാന്‍.
പാകം ചെയ്ത വിഭവങ്ങള്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പാകം ചെയ്ത്ഫ്രിഡ്ജില് സൂക്ഷിക്കാനുദ്ദേശിക്കുന്നവ 20- 15 ഡിഗ്രി വരെ തണുപ്പിച്ച ശേഷം ഉടന്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ആഴ്ചയിലൊരിക്കലെങ്കിലും ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യുകയും വൃത്തിയാക്കുകയും വേണം. ഫ്രിഡ്ജിനുള്ളില് ഭക്ഷ്യവസ്തുക്കള്‍ തുളുമ്പി വീഴരുത്.
Post Your Comments