ഏലയ്ക്കയിട്ട വെള്ളം ഒരിക്കലെങ്കിലും കുടിച്ചിട്ടുണ്ടോ? പൊതുവേ വീടുകളില്‍ ചിലപ്പോഴെങ്കിലും ഏലയ്ക്ക് ഇട്ട് വെള്ളം തിളപ്പിയ്ക്കാറുണ്ട്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. വിറ്റാമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ഹൈ ബിപിയും കൊളസ്ട്രോളുമെല്ലം നല്ലപോലെ കുറയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. പള്‍സ് റേറ്റ് കൃത്യമാക്കാനും ഇത് സഹായിക്കും. ഏലയ്ക്കാ വെള്ളം നല്ല സെക്സ് ജീവിതത്തിന് സഹായിക്കുന്ന ഒന്നാണ്. എലയ്ക്കയിലെ സിനിയോള്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
Read Also : റെഡ്മി 10എ സ്പോർട്ട് വിപണിയിൽ, വിലയും സവിശേഷതയും അറിയാം
തേനിലും ലൈംഗികശേഷിയ്ക്കു സഹായിക്കുന്ന ഘടകങ്ങളുണ്ട്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കാവെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. പ്രമേഹമുള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇതു രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ചര്‍മാരോഗ്യത്തിന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
ഇത് ചര്‍മത്തിലെ ചുളിവകറ്റാനും പ്രായക്കുറവു തോന്നാനുമെല്ലാം ഏറെ നല്ലതാണ്. ഏലയ്ക്കയിലെ വിറ്റാമിന്‍ സി ആന്റിഓക്സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഫൈറ്റോന്യൂട്രിയന്റുകള്‍ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചുളിവുകളും പാടുകളുമെല്ലാം അകറ്റാനും സഹായിക്കും.
Post Your Comments