ബീജിംഗ്: ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് ബാങ്കുകള്‍ 300 ബില്ല്യണ്‍ ഡോളര്‍ നഷ്ടത്തിലാണെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ ചൈനയിലെ ബാങ്കുകള്‍ക്ക് മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടു.
Read Also: സഞ്ജയ് റാവത്തിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: കൂടുതൽ പേർക്ക് ഇ.ഡി സമൻസ് അയച്ചു
സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, സാമ്പത്തിക പുന:ക്രമീകരണ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണ്. ഇതിനിടെ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തുന്നത് ബാങ്കുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. പണം തിരികെ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരേ ചൈനയില്‍ പോലീസ് നടപടി ഉണ്ടായത് അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാത്തത് നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വാണിജ്യ രംഗവും ഏറെക്കുറെ നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് വിവരം.
Post Your Comments