ചർമ്മത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് റോസ് വാട്ടർ. ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാനും ചർമ്മം മൃദുലമാക്കാനും റോസ് വാട്ടർ ഏറെ സഹായകമാണ്. അതിനാൽ, സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നുതന്നെയാണ് റോസ് വാട്ടർ. ചർമ്മത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താനും അധിക എണ്ണയെ നിയന്ത്രിക്കാനും റോസ് വാട്ടർ സഹായിക്കും.
റോസ് വാട്ടറിൽ കുറച്ച് നാരങ്ങാനീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കും. കൂടാതെ, റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കുന്നതിലൂടെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കും. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രമേ റോസ് വാട്ടർ പുരട്ടാവൂ.
Also Read: ഇരുചക്ര വാഹന മോഷണം : നാലുപേർ പൊലീസ് പിടിയിൽ
ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കി എടുത്തതിനുശേഷം കണ്ണിനു ചുറ്റും വെക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാനും കണ്ണിന് കുളിർമ നൽകാനും സഹായിക്കും. ആന്റി ഓക്സിഡന്റുകളുടെ ഉറവിടം കൂടിയാണ് റോസ് വാട്ടർ.
Post Your Comments