Latest NewsNewsIndiaInternational

സമാധാന അന്തരീക്ഷം സുരക്ഷിതമാക്കാൻ അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സഹായം ആവശ്യമാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രി ഹഖാനി

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്റെ സഹായം ആവശ്യമാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രി ഹഖാനി. സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ തങ്ങൾക്ക് ഇന്ത്യയുടെ സഹായം ആവശ്യമാണെന്നാണ് ഹഖാനി വെളിപ്പെടുത്തിയിരിക്കുന്നത്. സിഎന്‍എന്‍ ന്യൂസ് 18-ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹഖാനി.

‘സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണ്. സേവനങ്ങള്‍ എത്തിക്കുന്നതിനും സൈന്യ വിന്യാസത്തിനും ഉള്‍പ്പെടെ ഇന്ത്യയുടെ സഹായം വേണം. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ഇന്ത്യയുടെ സാന്നിധ്യം ഞങ്ങള്‍ക്ക് ആവശ്യമാണ്’, ഹഖാനി പറഞ്ഞു.

കാബൂളിലെ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്ത ഹഖാനി, വ്യാപാര സ്ഥാപനങ്ങളും നയതന്ത്ര, ദേശീയ സ്ഥാപനങ്ങളും സുരക്ഷിതമാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തതമാക്കി. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഖ്വയ്ദ, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവയെക്കുറിച്ചുള്ള ഇന്ത്യന്‍ സുരക്ഷാ സ്ഥാപനങ്ങളുടെ ആശങ്കകളെക്കുറിച്ചുള്ള ചോദ്യത്തിന്, അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു രാജ്യത്തിനെതിരെയും ഉപയോഗിക്കില്ലെന്ന് തന്റെ സര്‍ക്കാര്‍ അയല്‍ രാജ്യങ്ങള്‍ക്കും ലോകത്തിനും ഉറപ്പ് നല്‍കുന്നതായി മന്ത്രി പറഞ്ഞു.

‘കഴിഞ്ഞ 20 വര്‍ഷക്കാലം അഫ്ഗാനിസ്ഥാന്റെ ഭൂമി പിടിച്ചടക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തിന്റെയും ആക്രമണത്തിന്റെയും ഗൂഢലക്ഷ്യങ്ങളുടെയും കാലഘട്ടമായിരുന്നു. ഞങ്ങളുടെ രാജ്യത്തെ സാമ്രാജ്യത്വ ശക്തിയില്‍ നിന്ന് മോചിപ്പിക്കാനുള്ള വിശുദ്ധ ജിഹാദ് ഞങ്ങളുടെ ന്യായമായ അവകാശമാണ്. ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്’, ഹഖാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button