
ചെറായി: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ ലോഡ്ജ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ചെറായി ബീച്ചിൽ ലോഡ്ജ് വാടകയ്ക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂർ എറിയാട് എടത്തല പള്ളിയിൽ രാഹുൽ എന്ന പി.എസ്. ശ്രീനാഥ് (46) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 29-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിൽ ആണ് അറസ്റ്റ്. മുനമ്പം ഡിവൈഎസ്പി എം.കെ. മുരളിയുടെ നിർദ്ദേശാനുസരണം പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
Read Also : മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും
മുനമ്പം സിഐ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.കെ. ശശികുമാർ, ടി.കെ. രാജീവ്, എം.ബി. സുനിൽകുമാർ, എഎസ്ഐ കെ.എസ്. ബൈജു, സിപിഒ കെ.പി. അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments