Latest NewsNewsBusiness

ആഴ്ചയിലെ ആദ്യ ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, നേട്ടം കൈവരിച്ച ഓഹരികൾ ഇതാണ്

നിഫ്റ്റി 182 പോയിന്റ് വർദ്ധനവോടെ 17,340 ൽ വ്യാപാരം അവസാനിപ്പിച്ചു

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 545 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,116 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 182 പോയിന്റ് വർദ്ധനവോടെ 17,340 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചിരുന്നു.

നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്സ്, എസ് ആന്റ് എം, അദാനി പോർട്ട്സ്, ഒഎൻജിസി, യുപിഎൽ തുടങ്ങിയ കമ്പനികൾ നേട്ടം കൈവരിച്ചു. അതേസമയം, സെൻസെക്സിൽ മാരുതി സുസുക്കി, ഭാരതി എയർടെൽ, പവർഗ്രിഡ്, കൊട്ടക് ബാങ്ക്, അൾട്രാടെക് സിമന്റ് തുടങ്ങിയ കമ്പനികൾ നേട്ടത്തിലാണ്.

Also Read: കനത്ത മഴ: സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു

സൺഫർമ, എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ദിവിസ് ലാബ്സ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് മങ്ങലേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button