NewsBusiness

ടാറ്റ മോട്ടോഴ്സ്: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു

പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്

ഓഹരി വിപണിയിൽ വൻ മുന്നേറ്റവുമായി ടാറ്റ മോട്ടോഴ്സ്. ജൂലൈ മാസത്തെ വാഹന വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം വിൽപ്പനയിൽ ഇത്തവണ 52 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂലൈ മാസം 81,790 യൂണിറ്റുകളുടെ വിൽപ്പനയാണ് ഉണ്ടായിട്ടുള്ളത്. 2021 ജൂലൈ മാസത്തിൽ 54,119 യൂണിറ്റാണ് വിറ്റഴിച്ചത്.

പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 57 ശതമാനമായാണ് ഉയർന്നത്. കൂടാതെ, ആഭ്യന്തര വിപണിയിൽ വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയും ഉയർന്നിട്ടുണ്ട്. ആഭ്യന്തര വാഹനങ്ങളുടെ വിൽപ്പന ജൂലൈ മാസത്തിൽ 31,473 യൂണിറ്റാണ്.

Also Read: ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വിൽപ്പന ഉയർന്നതോടെ, ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണ് ടാറ്റ മോട്ടോഴ്സ് കാഴ്ചവെച്ചത്. ഇന്ന് നേട്ടത്തോടെയാണ് ടാറ്റ മോട്ടോഴ്സ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button