റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം ദ്വൈമാസ യോഗത്തിന് ഇനി മൂന്നുനാൾ മാത്രം ബാക്കി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ യോഗമാണ് ഈ മാസം മൂന്ന് മുതൽ ആരംഭിക്കുന്നത്. മൂന്ന് ദിവസം നീളുന്ന യോഗം അഞ്ചിന് സമാപിക്കും. റിപ്പോർട്ടുകൾ പ്രകാരം, അഞ്ചിനാണ് ധനനയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ധനനയ യോഗത്തിൽ റിപ്പോ നിരക്കുകൾ പരിഷ്കരിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ 0.40 ശതമാനവും ജൂൺ മാസത്തിൽ 0.5 ശതമാനവുമാണ് റിപ്പോ നിരക്ക് ഉയർത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇത്തവണയും പലിശ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, റിപ്പോ നിരക്കിൽ 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ ആയിരിക്കും വർദ്ധനവ് ഉണ്ടാക്കുക.
റീട്ടെയിൽ സൂചിക അടിസ്ഥാനമാക്കിയുളള നാണയപെരുപ്പം വിലയിരുത്തിയതിനുശേഷമാണ് റിസർവ് ബാങ്കുകൾ മുഖ്യപലിശ നിരക്കുകളിൽ പരിഷ്കരണങ്ങൾ വരുത്തുന്നത്. മാസങ്ങളായി 7 ശതമാനത്തിൽ തുടരുന്ന പലിശ നിരക്ക് 4-6 ശതമാനമായി നിയന്ത്രിക്കുക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
Post Your Comments