റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നജ്റാൻ, അൽബാഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കൻ പ്രവിശ്യ, റിയാദ് അൽഖസീം, ഹായിൽ, മക്കയുടെ ഹൈറേഞ്ച് എന്നീ പ്രദേശങ്ങളിൽ ഇടിമിന്നൽ, പൊടിക്കാറ്റ് എന്നിവയോട് കൂടിയ മഴ തുടരുമെന്നും അധികൃതർ അറിയിച്ചു.
Read Also: എംഎസ്എംഇകൾക്ക് ധനസഹായം ഉറപ്പുവരുത്താൻ പുതിയ കരാറിൽ ഏർപ്പെട്ട് എസ്വിസി ബാങ്കും എസ്ഐഡിബിഐയും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അസീർ, നജ്‌റാൻ, ജസാൻ, അൽ ബാഹ മുതലായ ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലകളിൽ മഴയെത്തുടർന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൗദി സിവിൽ ഡിഫൻസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
വെള്ളപ്പൊക്കത്തിന് ഇടയുള്ള ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
Post Your Comments