Latest NewsUAENewsInternationalGulf

സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ: നാലു പുതിയ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ച് ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ ഘടന പുനഃക്രമീകരിച്ചു. പരിസ്ഥിതി സംരക്ഷണം, സൗകര്യങ്ങൾ ലഭ്യമാക്കൽ, കെട്ടിട ലൈസൻസ്, മാലിന്യ സംസ്‌കരണം എന്നിവയിൽ നാലു പുതിയ സംവിധാനങ്ങളൊരുക്കിയാണ് ഘടന പുന:ക്രമീകരിച്ചത്. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും പങ്കാളിത്തം വർദ്ധിപ്പിക്കാനും മികച്ച ജീവിത സൗകര്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചത്.

Read Also: വീടിന്റെ മുകൾ നിലയിൽ നിന്നും താഴേയ്ക്ക് വീണ അനുജന് രക്ഷകനായി ജേഷ്ഠൻ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പോലെ ഉയർന്ന നിലവാരത്തിൽ സേവനം നൽകുന്നതിനുള്ള സ്ഥാപനമായി മുനിസിപ്പാലിറ്റിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പുനഃക്രമീകരണം നടത്തിയത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പുതിയ സ്ഥാപനങ്ങൾ വഴി 21,520 കോടി രൂപയുടെ സാമ്പത്തിക അവസരങ്ങൾ അടുത്ത 5 വർഷത്തിനുള്ളിൽ രാജ്യത്തുണ്ടാകും. പദ്ധതികളുടെ നടത്തിപ്പ് ചെലവ് 10 ശതമാനം കുറയ്ക്കാനും ഗുണമേന്മയിൽ 20 ശതമാനം വളർച്ചയുണ്ടാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനം: മുഖ്യമന്ത്രിക്ക് പരാതി നൽകി പോലീസ് അസോസിയേഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button