
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്കൂളിൽ മുസ്ലീം പ്രാർത്ഥന ചൊല്ലിയതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. സ്കൂൾ പരിസരം ബി.ജെ.പി നേതാക്കൾ ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ചു.
പ്രതിഷേധത്തെ തുടർന്ന് കാൺപൂർ ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി അയ്യർ വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. സ്കൂൾ സന്ദർശിച്ച് അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും കണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടാറ്റ മോട്ടോഴ്സ്: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു
അതേസമയം, ഒരു ദശാബ്ദമായി സ്കൂളിൽ ഈ ആചാരം തുടരുകയാണെന്നും എന്നാൽ, വിദ്യാർത്ഥികൾക്ക് മേൽ മതം അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച്, അടുത്തിടെ ചില രക്ഷിതാക്കൾ ഈ ആചാരത്തിനെതിരെ എതിർപ്പ് ഉയർത്തുകയായിരുന്നുവെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. ഏതെങ്കിലും ഒരു മതത്തെ പ്രോത്സാഹിപ്പിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
‘വർഷങ്ങളായി ഈ സ്കൂളിൽ ഇത് പതിവാണ്. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങി എല്ലാ പ്രധാന മതങ്ങളുടെയും വാക്യങ്ങൾ സ്‌കൂൾ ഡയറിയിൽ എഴുതിയിട്ടുണ്ട്. എല്ലാ മതങ്ങൾക്കും തുല്യമായ ബഹുമാനം നൽകാനാണ് വാക്യങ്ങൾ ചൊല്ലാൻ തുടങ്ങിയത്. ഇപ്പോൾ, ഒരു കൂട്ടം വലതുപക്ഷ പ്രവർത്തകരും ചില മാതാപിതാക്കളും ഇതിനെ എതിർക്കുകയായിരുന്നു,’ പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി: അറിയിപ്പുമായി ഖത്തർ
അതേസമയം, സ്കൂൾ വിദ്യാർത്ഥി വീട്ടിൽ സ്ഥിരമായി ഇസ്ലാമിക പ്രാർത്ഥന ചൊല്ലിയതിനെത്തുടർന്നാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് രക്ഷിതാവ് വ്യക്തമാക്കി. ‘വീട്ടിലെത്തിയ കുട്ടി ഇസ്ലാമിക പ്രാർത്ഥന ചൊല്ലുന്നതിനെക്കുറിച്ച് എന്റെ ഭാര്യ എന്നെ അറിയിച്ചു. ചോദ്യം ചെയ്തപ്പോൾ, അവൻ അത് സ്കൂളിൽ നിന്ന് പഠിച്ചുവെന്ന് പറഞ്ഞു. ഞാൻ സ്കൂളിൽ പോയെങ്കിലും അധികൃതർ അത് തടയാൻ തയ്യാറായില്ല. തുടർന്ന് ഞാൻ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി രക്ഷിതാക്കളെ വിവരമറിയിച്ചു,’ എതിർപ്പ് ഉന്നയിച്ച ഒരു രക്ഷിതാവ് പറഞ്ഞു.
സംഭവത്തിൽ സ്കൂൾ അധികൃതരുമായി ചർച്ച ചെയ്തത് വേണ്ട നടപടികൾ സ്വീകരിച്ചതായി കാൺപൂർ എ.സി.പി നിഷാങ്ക് ശർമ്മ അറിയിച്ചു. ‘സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇസ്ലാം മതത്തിൽ നിന്നുള്ള ചില വരികൾ ചൊല്ലിക്കൊടുക്കാറുണ്ടായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരുമായി സംസാരിച്ചു. എന്നാൽ, അവർ എല്ലാ മതങ്ങളുടെയും പ്രാർത്ഥനകൾ ചൊല്ലിയതായും എതിർപ്പ് ഉയർന്നതിനാൽ അവർ അത് നിർത്തിയെന്നും വ്യക്തമാക്കി,’ എ.സി.പി നിഷാങ്ക് ശർമ്മ പറഞ്ഞു.
Post Your Comments