News

വീരപ്പനെ വധിച്ച സഞ്ജയ് അറോറയെ ഡല്‍ഹിയുടെ ചുമതല ഏല്‍പ്പിച്ച് അമിത് ഷാ

ഡല്‍ഹി ഇനി സഞ്ജയ് അറോറയുടെ കൈകളില്‍ ഭദ്രം; അറോറ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേയ്ക്ക് എത്തിയത് അമിത് ഷായുടെ താല്‍പര്യപ്രകാരം

ന്യൂഡല്‍ഹി: തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഓഫീസറും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലുമായ സഞ്ജയ് അറോറ ഡല്‍ഹി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു.
നിലവിലെ കമ്മീഷണറായ രാകേഷ് അസ്താന വിരമിച്ച ഒഴിവിലാണ് നിയമനം. 2025 ജൂലായ് 31വരെയാണ് കാലാവധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് സഞ്ജയ് അറോറ ഡല്‍ഹി പൊലീസിന്റെ തലവനായി എത്തുന്നതെന്നാണ് സൂചന.

Read Also: കനത്തമഴയില്‍ വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ടിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് ബിരുദം നേടിയ അറോറ വീരപ്പന്‍ സംഘത്തിനെതിരായ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായിരുന്നു. 2000 മുതല്‍ രണ്ട് വര്‍ഷം മസൂറിയിലെ സേന അക്കാദമിയില്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു.

2002 മുതല്‍ രണ്ട് വര്‍ഷം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, എ.ഡി.ജി.പി തമിഴ്‌നാട് പൊലീസ് (ഓപ്പറേഷന്‍), (അഡ്മിനിസ്ട്രഷന്‍) എന്നീ നിലയിലും പ്രവര്‍ത്തിച്ചു. 1991ല്‍ എന്‍.എസ്.ജിയില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ബി.എസ്.എഫ്, സി.ആര്‍.പി.എഫ് തുടങ്ങിയ സേനകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004ല്‍ സ്തുത്യര്‍ഹ സേവനത്തിനുളള പൊലീസ് മെഡല്‍, 2014ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, യു.എന്‍ സമാധാന പരിപാലന മെഡല്‍, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button