MalappuramNattuvarthaLatest NewsKeralaNews

കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരിൽ അറസ്റ്റിൽ

കോട്ടയം പനച്ചിപ്പാറ സ്വദേശിയായ സുരേഷിനെ നിലമ്പൂരില്‍ വച്ചാണ് പിടികൂടിയത്

മലപ്പുറം: 30 ഓളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോട്ടയം പനച്ചിപ്പാറ സ്വദേശിയായ സുരേഷിനെ നിലമ്പൂരില്‍ വച്ചാണ് പിടികൂടിയത്.

മുപ്പത് മോഷണ കേസുകളില്‍ പ്രതിയായ സുരേഷ്, കൂത്താട്ടുകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെന്നീര പ്രദേശത്ത് ജൂലൈ 23-ന് സുരേഷ് മോഷണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാള്‍ പിന്തിരിയുകയായിരുന്നു.

Read Also : ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് 21 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ

വീട്ടുകാര്‍ ഈ സമയം കുടുംബസമേതം അമേരിക്കയിലായിരുന്നു. ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വര്‍ഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂര്‍, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ, നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button