Latest NewsKeralaNews

‘മുനീറും മുസ്ലിംലീഗും മാത്രമല്ല, മുസ്ലിംകൾ മുഴുവൻ മാറ്റമില്ലാത്ത ഇസ്ലാമിനോടൊപ്പം’: മുനീറിനെ പിന്തുണച്ച് സമസ്ത നേതാവ്

ആൺകുട്ടിയുടെ യൂണിഫോം പെൺകുട്ടി ധരിച്ചാൽ എങ്ങനെയാണ് തുല്യത വരിക

കോഴിക്കോട്: ജന്റർ ന്യൂട്രൽ വിവാദത്തിൽ മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീറിനെ പിന്തുണച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. മുനീറും മുസ്ലിംലീഗും മാത്രമല്ല, മുസ്ലിംകൾ മുഴുവൻ മാറ്റമില്ലാത്ത ഇസ്ലാമിനോടൊപ്പമാണെന്ന് മുനീറിനെ പിന്തുണച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഇദ്ദേഹം പങ്കുവച്ചു.

ലീഗും മുനീറും ഇപ്പോഴും ആറാം നൂറ്റാണ്ടിലാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞിരിക്കുന്നു. ലിംഗസമത്വം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണത്രേ സർക്കാരിന്റെ പുതിയ നീക്കങ്ങൾ. ആണിനും പെണ്ണിനും ഒരേ വസ്ത്രം, ഒരേ ബാത്റൂം, മിക്സഡ് സ്കൂളുകൾ ഇങ്ങനെയൊക്കെയാണ് തുടക്കം. ഇതുകൊണ്ടൊക്കെ ആണും പെണ്ണും തുല്യമാകുമോയെന്നും അബ്ദുൽ ഹമീദ് ഫൈസി ചോദിച്ചു. ആൺകുട്ടിയുടെ യൂണിഫോം പെൺകുട്ടി ധരിച്ചാൽ എങ്ങനെയാണ് തുല്യത വരിക. ഒരു ദിവസം പെൺകുട്ടികൾ പാന്റ്സും ഷർട്ടും ധരിക്കട്ടെ, രണ്ടാം ദിവസം ആൺകുട്ടികൾ പാവാടയും ഷർട്ടും അല്ലെങ്കിൽ ചുരിദാറും ഖമീസും ധരിക്കട്ടെ. അതല്ലേ തുല്യത. സ്ത്രീകൾ മാത്രം നിർവഹിക്കുന്ന പ്രസവം പോലുള്ള കാര്യങ്ങളിൽ എങ്ങനെയാണ് ലിംഗസമത്വം നടപ്പാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

read also:ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

കുറിപ്പ് പൂർണരൂപം

മുനീറും മുസ്ലിംലീഗും മാത്രമല്ല, മുസ്ലിംകൾ മുഴുവൻ മാറ്റമില്ലാത്ത ഇസ്ലാമിനോടൊപ്പം

സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ യൂണിഫോം, മിക്സഡ് സ്കൂൾ നയങ്ങൾക്കെതിരെ മുസ്‌ലിംലീഗ് നേതാവ് ഡോക്ടർ എം.കെ മുനീർ നടത്തിയ പ്രസ്താവനക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരിക്കുന്നു. ലീഗും മുനീറും ഇപ്പോഴും ആറാം നൂറ്റാണ്ടിലാണെന്നും അവർക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു.

ലിംഗസമത്വം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പുകൾ ആണത്രേ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കങ്ങൾ.
ആണിനും പെണ്ണിനും ഒരേ വസ്ത്രം, ഒരേ ബാത്റൂം, മിക്സഡ് സ്കൂളുകൾ ഇങ്ങനെയൊക്കെയാണ് തുടക്കം. ഇതുകൊണ്ടൊക്കെ ആണും പെണ്ണും തുല്യമാകുമോ..?ആൺകുട്ടിയുടെ യൂണിഫോം പെൺകുട്ടി ധരിച്ചാൽ എങ്ങനെയാണ് തുല്യത വരിക..? ഒരു ദിവസം പെൺകുട്ടികൾ പാന്റ്സും ഷർട്ടും ധരിക്കട്ടെ, രണ്ടാം ദിവസം ആൺകുട്ടികൾ പാവാടയും ഷർട്ടും അല്ലെങ്കിൽ ചുരിദാറും ഖമീസും ധരിക്കട്ടെ. അതല്ലേ തുല്യത.? സ്ത്രീകൾ മാത്രം നിർവഹിക്കുന്ന പ്രസവം പോലുള്ള കാര്യങ്ങളിൽ എങ്ങനെയാണ് ലിംഗസമത്വം നടപ്പാക്കുക എന്നുള്ള ചോദ്യം വേറെയുമുണ്ട്. അതിരിക്കട്ടെ.

ആറാം നൂറ്റാണ്ടിലെ ഇസ്ലാമിൽ നിന്ന് പിറകോട്ട് പോകണം എന്നാണ് കമ്മ്യൂണിസ്റ്റ് യുവജന നേതാവിന്റെ നിർദ്ദേശം. ഇസ്ലാം മുന്നോട്ട് വെച്ച നിയമങ്ങൾ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. കമ്മ്യൂണിസം പ്രായോഗികമാണെന്ന് ലോകത്ത് എവിടെയെങ്കിലും ഒരിക്കലെങ്കിലും തെളിയിക്കപ്പെട്ടിട്ടുണ്ടോ…? സ്ത്രീ പുരുഷ നിയമങ്ങളിൽ ഇസ്ലാം മുന്നോട്ട് വെച്ച ഏതെങ്കിലും ഒന്ന് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിക്കാനാകുമോ…? പണ്ടൊരിക്കൽ ഇസ്ലാം പഠിച്ചശേഷം കമ്മ്യൂണിസ്റ്റ് ആചാര്യൻ ശ്രീ ഇ.എം.എസ് ശരീഅത്തിനെതിരെ പറഞ്ഞത് തിരുത്തിയിട്ടുണ്ട്. ശ്രീ സനോജും ഇസ്ലാമിനെക്കുറിച്ച് പഠിച്ച് അഭിപ്രായം പറയട്ടെ. ഒരു കാര്യം തീർച്ച, ഇസ്ലാമിൽ നിന്ന് ഒരിഞ്ച് പിറകോട്ട് പോകാൻ ഇല്ല ഞങ്ങൾ ഒരിക്കലും. ലാൽ സലാം സഖാക്കളേ….

shortlink

Related Articles

Post Your Comments

Related Articles


Back to top button