
കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ തേടി കര്‍ണാടക പോലീസ് കേരളത്തിലെത്തി. കണ്ണൂരിലെ തലശ്ശേരിയിലാണ് അന്വേഷണം നടത്തിയത്. തുടർന്ന്, പാറാല്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് കേരള പോലീസിന് കൂടുതല്‍ വിവരമില്ല. ഒരു ചിക്കന്‍ സെന്ററില്‍ ജോലിചെയ്യുന്ന ഇയാളുടെ വീട്ടില്‍ കര്‍ണാടക പോലീസ് പരിശോധന നടത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് പരിശോധനയിലാണ് അന്വേഷണം തലശ്ശേരിയിലെത്തിയത്. നാലംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
Post Your Comments