Latest NewsIndiaNews

മടിയിൽ കനമില്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ ഭയപ്പെടേണ്ടതില്ല: മഹാരാഷ്ട്ര മുഖ്യമന്ത്രി

നിങ്ങൾ നിരപരാധിയാണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്?

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിൻ്റെ വീട്ടിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മടിയിൽ കനമില്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ ഭയപ്പെടേണ്ടതില്ലെന്നും റാവത്ത് നിരപരാധിയാണെങ്കിൽ അന്വേഷണത്തിൽ കണ്ടെത്തുമെന്നും ഔറംഗബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

‘താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് റാവത്ത് പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നു? അത് നടക്കട്ടെ. നിങ്ങൾ നിരപരാധിയാണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്? സാഹചര്യങ്ങളുടെ നിർബന്ധം മൂലമാണ് വിമത സേനയിൽ ചേർന്നതെന്ന ശിവസേന നേതാവ് അർജുൻ ഖോട്കറിന്റെ പ്രസ്താവന വളരെ വിചിത്രം. ഞങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചതാണോ? ഇ.ഡിയെ ഭയന്നോ ഏതെങ്കിലും സമ്മർദ്ദത്തിൻ കീഴിലോ ഞങ്ങളിലേക്കോ ബി.ജെ.പിയിലേക്കോ വരരുത്’- ഷിൻഡെ മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button