Latest NewsKeralaNews

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും

 

തൃശ്ശൂര്‍: തൃശ്ശൂരിൽ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21ന് യു.എ.ഇയിൽ നിന്നെത്തിയ 22 വയസുകാരനാണ് രോഗം ബാധിച്ചത്.

മങ്കിപോക്‌സ് ലക്ഷണങ്ങള്‍ പരിപൂർണമായി പ്രകടിപ്പിച്ചിരുന്നതു കൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് യുവാവ് നാട്ടിൽ എത്തിയത്. തുടർന്ന്, ഉടൻ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ, യുവാവിന്റെ സമ്പർക്കപ്പെട്ടികയിലുള്ളവർ കുറവാണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ഐസൊലേഷനിൽ ആയിരുന്നു യുവാവ്.

 

ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. സമ്പർക്കപ്പട്ടികയിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. സംസ്‌കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button