നീണ്ട 60 വർഷങ്ങൾക്കു ശേഷം സ്പ്രൈറ്റ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. സ്പ്രൈറ്റ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന പച്ച കുപ്പിയാണ് കമ്പനി ഉപേക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ട്രാൻസ്പെരന്റ് കുപ്പികളിൽ ആയിരിക്കും സ്പ്രൈറ്റ് ഇനി മുതൽ വിപണിയിൽ എത്തുക.
കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ രൂപമാറ്റത്തിന് സ്പ്രൈറ്റ് ഒരുങ്ങിയത്. നാളെ വിപണിയിൽ എത്തുന്ന എല്ലാ സ്റ്റോക്കുകളും ട്രാൻസ്പെരന്റ് രൂപത്തിലായിരിക്കും. കൂടാതെ, ട്രാൻസ്പെരന്റ് കുപ്പികൾ റീസൈക്കിൾ ചെയ്ത് പുതിയ കുപ്പികളായി ഉപയോഗിക്കാൻ കഴിയും.
Also Read: ലുലു മാൾ ഉടമയ്ക്ക് ആർ.എസ്.എസുമായി അടുത്ത ബന്ധം, സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം: അസം ഖാൻ
നിലവിൽ, സ്പ്രൈറ്റിന്റെ കുപ്പികൾ പോളിയെത്തിലീൻ ടെറഫ്താലേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കുപ്പികൾ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയോ, വസ്ത്രങ്ങൾ, കാർപെറ്റുകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാൻ സാധിക്കുന്ന ഉപയോഗവസ്തുക്കളായി മാറ്റുകയോ ആണ് ചെയ്യാറുള്ളത്.
Post Your Comments