Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

മുഖത്തെ ബ്ലാക് ഹെഡ്‌സിന് വീട്ടില്‍ തന്നെ പരിഹാരം

 

ചര്‍മ്മപ്രശ്‌നങ്ങള്‍ പലര്‍ക്കും പല തരമാണ്. ചില പ്രത്യേക ചര്‍മ പ്രശ്‌നങ്ങള്‍ പലര്‍ക്കും പൊതുവായുള്ളതുമാണ്. ഇതില്‍ ഒന്നാണ് പലരേയും അലട്ടുന്ന ബ്ലാക്‌ഹെഡ്‌സ്. കാര എന്നും ഇതിനെ പറയും. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ കുത്തുകള്‍ സൂര്യപ്രകാശമേറ്റാല്‍ കൂടുതല്‍ ഇരുണ്ടു വരും. കൂട്ടത്തോടെ പരക്കും. മുഖത്തു തന്നെ മൂക്കിന്റെ വശങ്ങളിലും നെറ്റിയുടെ വശങ്ങളിലുമെല്ലാമായാണ് ഇത് കൂടുതല്‍ പ്രത്യക്ഷപ്പെടുക. വേണ്ട രീതിയില്‍ പരിഹാരം കാണാതിരുന്നാല്‍ ഇത് പടര്‍ന്ന് മുഖം വൃത്തികേടാകും. വീട്ടിൽ തന്നെ കണ്ടെത്താൻ കഴിയുന്ന കുറച്ച് നുറുങ്ങുകൾ ഇത്തരം ബ്ലാക്ക്ഹെഡുകളുടെ പ്രശ്നത്തിൽ നിന്ന് രക്ഷ നൽകാൻ നിങ്ങളെ സഹായിക്കും.

 

ബ്ലാക്‌ഹെഡ്സ് ഉണ്ടാകാൻ കാരണമാകുന്ന അഴുക്കും മാലിന്യങ്ങളും ചർമ്മത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഗുണങ്ങളാൽ സമ്പന്നമാണ് ഓട്‌സ്. ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ നിർജ്ജീവ ചർമ്മത്തെ പുറംതള്ളുന്ന മികച്ച സ്‌ക്രബുകളിൽ ഒന്നാണ് ഓട്സ്. അതിനാൽ, ബ്ലാക്ക്ഹെഡ് നീക്കം ചെയ്യുന്നതിനുള്ള അനുയോജ്യമായ ഒരു ഘടകമാണിത്. ഓട്‌സ് നേരത്തെ പറഞ്ഞ അളവിൽ ഒരു പാത്രത്തിൽ എടുക്കുക. ഈ പാത്രത്തിൽ, ഒരു ടേബിൾ സ്പൂൺ തൈര് ഒഴിക്കുക, രണ്ടും നന്നായി യോജിപ്പിക്കാം. കുറച്ച് തുള്ളി നാരങ്ങ നീര് ഈ മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മൂക്കിന് ചുറ്റും പുരട്ടി വയ്ക്കുക, ഏകദേശം പത്ത് മിനിറ്റ് ഇത് ഇങ്ങനെ പുരട്ടി വെക്കാം. ഇനി, കൈകൾ വെള്ളത്തിൽ നനച്ച ശേഷം വൃത്താകൃതിയിലുള്ള ചലനത്തിലൂടെ ഈ പ്രദേശം നന്നായി സ്‌ക്രബ് ചെയ്യുക. ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് പരീക്ഷിക്കുക.

 

ചെറു നാരങ്ങ മുഖത്തെ എണ്ണമയം കളഞ്ഞു ചർമ്മ സുഷിരങ്ങൾ തുറന്നു ചർമ്മത്തെ വൃത്തിയുള്ളതും മൃദുവുള്ളതും തിളക്കമാർന്നതും ആക്കുന്നു. ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. തേനിൽ അടങ്ങിയ ആന്റി ബാക്റ്റീരിയൽ ഘടകങ്ങളും ബ്ലാക്ക് ഹെഡ്സ് വരുന്നത് തടയുന്നു.ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങ നീരും അര ടേബിൾ സ്പൂൺ തേനും മിക്സ് ചെയ്തു ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലത്തു തേച്ചു പിടിപ്പിക്കുക.15 മിനിട്ടിനു ശേഷം ചെറു ചൂട് വെള്ളം കൊണ്ട് കഴുകുക. ആഴ്ചയിൽ മൂന്ന് നാലു പ്രാവശ്യം ചെയ്യാം.

 

 

മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്സ് കളയാൻ വളരെ ഫലപ്രദമാണ്. മുട്ടയുടെ വെള്ള ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുഖം ചെറു ചൂട് വെള്ളത്തിൽ നന്നായി കഴുകി ഉണങ്ങിയ ടവൽ കൊണ്ട് വൃത്തിയാക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ തേച്ചുപിടിപ്പിക്കുക. ആദ്യത്തെ ലെയർ ഉണങ്ങിയതിനു ശേഷം അടുത്ത ലെയർ പ്രയോഗിക്കാം. 15 മിനിട്ട് കഴിഞ്ഞുനന്നായി കഴുകിക്കളയുക. അതല്ലെങ്കിൽ മാസ്ക് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പുരട്ടുക. അതിനുശേഷം പേപ്പർ സ്ട്രിപ്പ് കൊണ്ട് കവർ ചെയ്യുക.ശേഷം അടുത്ത മാസ്ക് ലെയർ ഉണ്ടാക്കാം. അരമണിക്കൂറിനുശേഷം സ്ട്രിപ്പ് എടുത്തു മാറ്റാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button