UAELatest NewsNewsInternationalGulf

വെള്ളപ്പൊക്കത്തെ തുടർന്ന് യുഎഇയിൽ അടച്ചിട്ട പ്രധാന റോഡ് തുറന്നു

അബുദാബി: വെള്ളപ്പൊക്കത്തെ തുടർന്ന് യുഎഇയിൽ അടച്ചിട്ടിരുന്ന പ്രധാന റോഡ് തുറന്നു. എമിറേറ്റിലെ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഫുജൈറ-ഖിദ്ഫ റിംഗ് റോഡാണ് തുറന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: യുവാവിന് വിദേശത്തുവച്ച് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നു: റൂട്ട് മാപ്പ് തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി

അതേസമയം, ഖോർഫക്കാനിൽ നിന്ന് ഫുജൈറയിലേക്ക് വരുന്ന റോഡ് തുറന്നു നൽകിയിട്ടില്ല. കനത്ത മഴയെ തുടർന്ന് യുഎഇയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായിരുന്നു. പല വീടുകളിലും വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തിരുന്നു.

Read Also: ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ ഐഐടി വിദ്യാർത്ഥിനിയെ ലൈം​​ഗികമായി പീഡിപ്പിക്കാൻ ശ്രമം: പൊലീസിന് പരാതി കൈമാറാതെ അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button