
മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ വസതിയില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം. ഞായറാഴ്ച രാവിലെയാണ് ഇഡി റാവുത്തിന്റെ വസതിയിലെത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് എം.പി കൂടിയായ അദ്ദേഹം ഹാജരാകാതിരുന്നത്. സിആര്‍പിഎഫ് സംഘത്തോടൊപ്പമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ജയ് റാവുത്തിന്റെ വീട്ടിലെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉദ്ധവ് അനുയായികൾ വീടിന് പുറത്ത് നിലയുറപ്പിച്ചതായി റിപ്പോർട്ട് ഉണ്ട്.
Post Your Comments