ThiruvananthapuramKeralaNattuvarthaNews

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സി.ഐ.ടി.യു

തിരുവനന്തപുരം: അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് വ്യക്തമാക്കി സി.ഐ.ടി.യു. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി അവസാനിക്കുമെന്ന് സി.എം.ഡി. ബിജു പ്രഭാകര്‍ യൂണിയനുകള്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും യൂണിയനുകളുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സി.ഐ.ടി.യു. അടക്കമുള്ള യൂണിയനുകള്‍ തീരുമാനിക്കുകയായിരുന്നു.

പുതിയതായി വാങ്ങിയ ഇലക്ട്രിക് ബസുകള്‍ കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് മാനേജ്‌മെന്റ് പിന്‍തിരിയണമെന്ന് ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ സി.ഐ.ടി.യു. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മാനേജ്‌മെന്റ് അംഗീകരിച്ചില്ല.

ഇതോടെ പ്രതിഷേധത്തിലേക്ക് കടക്കാന്‍ സി.ഐ.ടി.യു തീരുമാനിയ്ക്കുകയായിരുന്നു. കെ.എസ്.ആര്‍.ടിസിക്ക് ബസുകളും ശമ്പളവും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്ന് സി.ഐ.ടി.യു. ആരോപിച്ചു.

നിതീഷ് കുമാറിനെതിരെ വിവാ​ദ പരാമർശം നടത്തി: മുൻ എം.പിക്ക് മൂന്ന് വർഷം തടവുശിക്ഷ

തിങ്കളാഴ്ച നടക്കുന്ന കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന് ബി.എം.എസും വ്യക്തമാക്കി. അതേസമയം, ശമ്പളം ലഭിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്ന് വ്യക്തമാക്കി സി.എം.ഡിയുമായി നടത്തിയ ചര്‍ച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്. ബഹിഷ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button