KeralaLatest NewsNews

മധുവിന്റെ കൊലപാതകക്കേസില്‍ നിന്നും പിന്മാറാന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി 

 

പാലക്കാട്: അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിൽ നിന്ന് പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും പരാതി. പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ, സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു.

മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ നിര്‍ദ്ദേശമുണ്ടായിട്ടും സാക്ഷികൾ കൂറുമാറുന്നതിൽ കുടുംബം ആശങ്ക അറിയിച്ചു. ഭീഷണി ഭയന്ന് സഹികെട്ട് താമസം പോലും മാറേണ്ട സാഹചര്യമാണെന്നും മധുവിന്റെ കുടുംബം പറയുന്നു.

 

 

കഴിഞ്ഞ ദിവസവും കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറിയിരുന്നു. ഒന്‍പത് പേരാണ് കേസില്‍ ഇതിനോടകം കൂറ് മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button