സാധാരണ ജീവിത രീതിയെ ഏറെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ചൊറിച്ചിൽ. മെഡിക്കൽ ഭാഷയിൽ ഇതിനെ പ്രൂരിറ്റസ് എന്ന് വിളിക്കുന്നു. സ്‌കിൻ അലർജി, ചുണങ്ങ്, ഭക്ഷ്യവിഷബാധ, ലഹരി പദാർത്ഥങ്ങളിലൂടെ ഉണ്ടാകുന്ന അലർജി, കീടാണുക്കൾ എന്നിവയാണ് ചൊറിച്ചിലിനുള്ള പ്രധാന കാരണങ്ങൾ. നിങ്ങളുടെ ചർമ്മകാന്തിയെ പൂർണ്ണമായും ഇല്ലാതാക്കാൻ ഇതിന് സാധിക്കും.
ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങിയാൽ നേരെ മെഡിക്കൽ ഷോപ്പിലേക്ക് ഓടുന്നവരാണ് പലരും. എന്നാൽ ഇനി അങ്ങനെ ഭയക്കേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ഇതിനുളള മരുന്ന് തയ്യാറാക്കാം.
ചൊറിച്ചലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ചർമ്മത്തിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഇത് ആശ്വാസം തരും. ചൊറിച്ചലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തിൽ കുളിക്കുക.
ചൊറിച്ചിലിനുള്ള മറ്റൊരു മരുന്നാണ് വേപ്പില. ഇത് ശരീരത്തിലെ ഫംഗസിനെയും അണുക്കളെയും കൊല്ലും. ചർമത്തിന് തണുപ്പേക്കാനും സഹായിക്കും.
ഒരു ആന്റി-സ്പെറ്റിക് ആയി പ്രവർത്തിക്കുന്ന മരുന്നാണ് കർപ്പൂരതുളസി. അണുക്കളെ നശിപ്പിക്കാൻ ഇത് സഹായിക്കും. കർപ്പൂരതുളസിയുടെ ഇല പേസ്റ്റാക്കി ചൊറിച്ചിലുള്ള ഭാഗങ്ങളിൽ പുരട്ടാം.
സാധാരണയായി ഉപയോഗിക്കുന്ന ചെറുനാരങ്ങയും ചൊറിച്ചലിനെ നേരിടാനുള്ള ആയുധമാണ്. ചൊറിച്ചൽ മൂലമുണ്ടാകുന്ന വേദനകൾക്ക് ഇത് ആശ്വാസമേകും. ചെറുനാരങ്ങ നീര് ചർമത്തിൽ പുരട്ടിയാൽ ചർമ്മകാന്തിയും തിരിച്ചുകിട്ടും.
ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കുന്ന ഒരു വസ്തുവാണ് തേൻ. തേനിന്റെ കൂടെ ചെറുനാരങ്ങ നീരും ഓലിവ് ഓയിലും ചേർത്ത് പുരട്ടാവുന്നതാണ്.
കറ്റാർ വാഴയുടെ പശ ചൊറിച്ചൽ അകറ്റുന്ന മറ്റൊരു ഉപാധിയാണ്. ഇത് ചർമത്തിൽ തണുപ്പ് നിലനിർത്തുന്നു. ചൊറിച്ചലുകൾക്കും ശമനമുണ്ടാക്കും
Post Your Comments