തൃശൂര്‍: പിണറായിയെ പോലൊരു മുഖ്യനെ തമിഴ്മക്കളും ആഗ്രഹിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. കേരളത്തില്‍ തനിക്ക് ഫാന്‍സുള്ളത് പോലെ തമിഴ്നാട്ടില്‍ പിണറായി വിജയനും ഫാന്‍സുണ്ടെന്നും കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയപ്പോള്‍ ലഭിച്ച റെഡ് സല്യൂട്ട് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ എനിക്ക് ഫാന്‍സുള്ളത് പോലെ പിണറായി വിജയന് തമിഴ്നാട്ടില്‍ ഫാന്‍സുണ്ട്. പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രിയെ തമിഴ് മക്കളും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ്’-എംകെ സ്റ്റാലിന് അഭിപ്രായപ്പെട്ടു.
Read Also: തമിഴ്നാട്ടിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവം
‘രണ്ടാഴ്ച്ച മുന്‍പ് കൊവിഡ് ബാധിതനായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ യാത്രാനുമതി നല്കാത്തതിനാല് എനിക്കവിടെ വരാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മെയ് മാസത്തില്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഞാന്‍ കണ്ണൂരില്‍ വന്നിരുന്നു. അന്ന് കേരള സര്‍ക്കാരും ജനങ്ങളും എനിയ്ക്ക് തന്ന സ്വീകരണം മറക്കാനാകുന്നതല്ല. ഞാന്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ മുഴങ്ങിയ റെഡ് സല്യൂട്ട് എന്ന അഭിവാദ്യം ഇന്നും എനിക്ക് കേള്‍ക്കാം. എന്നെ അവരിലൊരാളായാണ് മലയാളികള്‍ സ്വീകരിച്ചത്’- സ്റ്റാലിന് പറഞ്ഞു.
Post Your Comments