ന്യൂഡല്‍ഹി: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യത്തെ മെഡല്‍ വേട്ട നടത്തിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും.
Read Also:22 കാരനായ മുഹമ്മദ് അബിനാസ് നടത്തിയത് നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്..! കൈകഴുകി വീട്ടുകാർ
സാങ്കേതിന്റേത് അസാധാരണമായ പരിശ്രമമായിരുന്നുവെന്നും സാങ്കേതിലൂടെ ഇന്ത്യ മികച്ച തുടക്കത്തിന് ആരംഭം കുറിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനായി സാങ്കേത് കാഴ്ചവെക്കാന്‍ ഇരിക്കുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
55 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ സാങ്കേത് മഹാദേവ് സര്‍ഗാര്‍ കരസ്ഥമാക്കിയ നേട്ടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അഭിനന്ദനമറിയിച്ചു. സാങ്കേതിന്റെ കഠിനാധ്വാനമാണ് വിജയത്തിലേക്ക് എത്തിച്ചതെന്നും അത് ഇന്ത്യയ്ക്ക് മഹത്വമേകിയെന്നുമായിരുന്നു രാഷ്ട്രപതിയുടെ വാക്കുകള്‍.
Post Your Comments