പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ചുമതലയേറ്റു. പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയാണ് പിട്ടാപ്പിള്ളി ഏജൻസീസ്. കേരളത്തിലെ കായിക വികസന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗൃഹോപകരണ രംഗത്ത് പിട്ടാപ്പിള്ളി ഏജൻസീസിന് വൻ ജനപ്രീതിയാണ് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ഗൃഹോപകരണങ്ങൾക്ക് പുറമേ, ഐടി, മൊബൈൽ എന്നീ രംഗങ്ങളിൽ ചുവടുറപ്പിക്കാൻ പിട്ടാപ്പിള്ളി ഏജൻസീസ് തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
Also Read: ആരോഗ്യം നിലനിർത്താൻ മുസംബി, ഗുണങ്ങൾ ഇതാണ്
വിവിധ സ്ഥലങ്ങളിലായി 59 ഷോറൂമുകളാണ് പിട്ടാപ്പിള്ളി ഏജൻസീസിന് ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അറുപതാമത്തെ ഷോറൂം അടുത്ത മാസം പ്രവർത്തനമാരംഭിക്കും. തൊടുപുഴയിലാണ് ഈ ഷോറൂം നിർമ്മിച്ചിട്ടുള്ളത്. ഗൃഹോപകരണ രംഗത്ത് മാത്രം 600 കോടി രൂപയുടെ വിറ്റുവരവ് നേടാൻ പിട്ടാപ്പിള്ളിൽ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments