വടകര:കസ്റ്റഡി മരണത്തിൽ മൂന്ന് പോലീസുകാർക്ക് അന്വേഷണ സംഘം നോട്ടീസ് അയക്കും.
എസ്.ഐ എം നിജേഷ് ഉൾപ്പെടെ മൂന്ന് പേര്‍ക്കാണ് നോട്ടീസ് അയക്കുക. മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന് മുമ്പിൽ ഉടൻ ഹാജരാകണമെന്ന് നിർദ്ദേശം നൽകി. പോലീസ് സ്റ്റേഷനിൽ നിന്നും ഹാർഡ് ഡിസ്ക് ഉൾപ്പടെ ഉള്ളവ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം എത്തിച്ച വടകര സഹ. ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകി.
സസ്പെൻഷനിലുള്ള എസ്.ഐ എം. നിജേഷ്, എഎസ്ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരെ ഇത് വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഹാജരായില്ലെങ്കിൽ എസ്.ഐ ഉൾപ്പടെ ഉള്ളവർക്ക് സി.ആർ.പി.സി 160 പ്രകാരം നോട്ടീസ് അയക്കാനാണ് നീക്കം.
Post Your Comments